നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് മുൻ മന്ത്രി പി.രാജീവ്.എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് അത് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശനെതിരായ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തില്‍ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്താൻ പാടില്ലായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി.

