രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച് പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍ രാജസ്ഥാൻ നിയമസഭാംഗമായ ഗിരിജാ വ്യാസ് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ഉദയ്പുരിലെ വീട്ടില്‍ ആരതി നടത്തുന്നതിനിടെ ഗിരിജാ വ്യാസിന്‍റെ സാരിക്കു തീപിടിക്കുകയും പൊള്ളലേല്‍ക്കുകയുമായിരുന്നു.