ഇന്ത്യൻ വംശജരായ ദമ്പതിമാരേയും മകളേയും കാനഡയിലെ വസതിയില്‍ മരിച്ചനിലയിൽ കണ്ടെത്തി.
രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാർച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനുശേഷം പോലീസ് നടത്തിയ തിരച്ചിലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ 15 കൊല്ലമായി രാജീവും കുടുംബവും അവിടെ താമസിച്ചുവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അയല്‍വാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു.