വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം; നാലുപേർ അറസ്റ്റിൽ

വാടക അപ്പാർട്ട്‌മെന്റിലെ പെണ്‍വാണിഭ കേന്ദ്രം റെയ്ഡ് ചെയ്‌ത് വിദേശികളായ യുവതികളെയും നടത്തിപ്പുകാരായ രണ്ട് യുവാക്കളെയും തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു.തായ്‌ലാൻഡ് സ്വദേശികളായ സിറിലക്ക് (42),സുകന്യ കൂൻസ് (29),കണിയാപുരം പറമ്പില്‍പ്പാലം ആസിഫ് മൻസിലില്‍ ആസിഫ് (28),പോത്തൻകോട് കീഴ്‌തോന്നക്കല്‍ അഞ്ജുഭവനില്‍ ആദീഷ് കൃഷ്ണൻ (28) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്.തായ്‌ലാൻഡില്‍ നിന്ന് മനുഷ്യക്കടത്തിലൂടെ നാട്ടിലെത്തിച്ച യുവതികളെ കുളത്തൂർ കുഴിവിള ഞാറ്റടിത്തലയ്ക്കലിലെ അപ്പാർട്ട്മെന്റില്‍ താമസിപ്പിച്ചാണ് യുവാക്കള്‍ പെണ്‍വാണിഭം നടത്തിയത്.യുവതികളുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ദേശീയ സുരക്ഷാ ഏജൻസി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...