ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്‌തുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതതടസ്സവുമുണ്ടായി. മരംകടപുഴകി വീണതിനെ തുടർന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരംവീണ് കാറുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴ തുടരുന്നത് വിമാനസർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 20-ഓളം വിമാനങ്ങൾ വൈകി. മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ കാലാവസഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉണ്ട്.

Leave a Reply

spot_img

Related articles

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനം

ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനത്തുക.2024-ല്‍ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ...

ഇറാൻ-ഇസ്രായേല്‍ യുദ്ധം; ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു

ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ...

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...