ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം നാലുപേർ പിടിയിൽ

ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വീട്ടിൽ നടരാജന്റെ മകൻ വിഷ്ണു(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തറയിൽ കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര, ബന്ധുക്കളായ ബാബുരാജ്,പത്മൻ, പൊടിമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷ്ണു ഭാര്യ ആതിരയുമായി പിണങ്ങി കഴിയുകയായിരുന്നു. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞദിവസം രാത്രിയിൽ ആതിരയെ ഏൽപ്പിക്കുന്നതിനായി തറയിൽ കടവിലുള്ള ഭാര്യവീട്ടിൽ ചെന്ന വിഷ്ണുവിനെ ആതിരയും ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വിഷ്ണുവിന്റെ ബന്ധു കിഷോറിനും മർദ്ദനത്തിൽ പരിക്കേറ്റു. മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. തലയ്ക്കേറ്റ അടിയാണ് മരണകാരണം.തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ് ഐ അജിത്ത്,ശ്രീകുമാർ, എ എസ് ഐ ഗോപകുമാർ, വിനോദ്, സീനിയർ സി പി ഒമാരായ ശ്യാം,ഷിജു, ശരത്,ഇക്ബാൽ,സജീഷ്,സി പി ഒ സഫീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

spot_img

Related articles

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...