ബെംഗളൂരു: കർണാടകയിലെ മുത്തിഗെ ഗ്രാമത്തിലെ ജലസംഭരണിയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു.
ആളൂർ സ്വദേശികളായ ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നിവരാണ് മരിച്ചത്.
ഗ്രാമത്തിൽ ജലം സംഭരിക്കുന്ന വലിയ ടാങ്കിൽ കുളിക്കാനാണ് കുട്ടികൾ പോയത്.
കൂട്ടത്തിലെ ഒരു കുട്ടി മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റു കുട്ടികളും മുങ്ങിയതെന്നാണ് വിവരം.