കെജ്‍രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ഹർജി സുപ്രീം കോടതി തളളി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ജാമ്യ വ്യസ്ഥകൾക്ക് വിരുദ്ധമായി പ്രസ്താവന നടത്തിയെന്ന പേരിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി തളളി സുപ്രീം കോടതി.

‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന പ്രസ്താവന വ്യക്തിപരമായ പരാമർശമാണെന്ന് കോടതി നിരീക്ഷിച്ചു.

കോടതിയിറക്കിയ പ്രസ്താവനയിൽ എല്ലാ കാര്യങ്ങളും വിശദമായി ഉണ്ടെന്നും അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളിൽ കോടതിക്കു ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജൂൺ 2 ന് തന്നെ കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങി വരുമെന്ന് കോടതി പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 12നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മെയ് 10 നാണ് നിബന്ധനകളോട് കൂടെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...