ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post Basic BSc Nursing / MSc Nursing MSc നഴ്സിംഗ് ഉള്ളവർക്ക് ആശുപത്രികളിലും മറ്റുള്ളവർക്ക് എൽഡർലി കെയർ ഹോമുകളിലും ആയിരിക്കും നിയമനം. പ്രവൃത്തി പരിചയം : ചുരുങ്ങിയത് ഒരു വർഷം. IELTS പരീക്ഷയിൽ 6.0 സ്കോർ അല്ലെങ്കിൽ OET പരീക്ഷയിൽ C ഗ്രേഡ് നേടിയിരിക്കണം.ഉയർന്ന പ്രായ പരിധി: 35 വയസ്സ്

തെരഞ്ഞെടുക്കുന്നവർക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നൽകും. പരിശീലന കാലത്തു 15000 രൂപ വീതം സ്റ്റൈപെൻഡും നൽകും.ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.താൽപ്പര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ – പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, IELTS/OET score sheet എന്നിവ മാർച്ച് 31 നു മുൻപ് EU@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

Leave a Reply

spot_img

Related articles

യുവത്വത്തിൻ്റെ നെഗളിപ്പുമായി യു.കെ. ഓക്കെ യിലെ വീഡിയോ ഗാനം പുറത്തുവിട്ടു

യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു.ശബരീഷ് വർമ്മ രചിച്ച് രാജേഷ്...

ലഹരി ഉപയോഗം: വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 30നാണ് യോഗം.അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍...

മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരെ ചങ്ങരംകുളം...

അഡൽറ്റ് കോമഡി എന്റർടൈനർ;’പെരുസ് ‘മാർച്ച് 21 മുതൽ കേരളത്തിലും

നർമ്മത്തിനും കുടുംബം ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നൽകി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ്...