ഏവിയേഷൻ മേഖലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ പരിശീലനവും തൊഴിലും

കേരള നോളെജ് ഇക്കോണമി മിഷന്റെ  പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഏവിയേഷൻ മേഖലയിൽ പരിശീലനവും തൊഴിലും നേടാൻ അവസരം.  രണ്ട് മാസത്തെ പരിശീലനവും  താമസവും സൗജന്യമാണ്. കേരള നോളെജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈഡ് (PRIDE) തൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഏവിയേഷൻ മേഖലയിൽ പരിശീലനം നൽകുന്നത്.
 സർക്കാർ നൽകുന്ന ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് കൈവശമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി നവംബർ 27. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത. ഉയർന്ന പ്രായപരിധി 27 വയസ്സ്. അപേക്ഷകർ നോളെജ് ഇക്കോണമി മിഷന്റെ DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളായിരിക്കണം.
സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്,  കസ്റ്റമർ സർവീസ് ഏജന്റ് തുടങ്ങിയ  കോഴ്‌സുകളിലാണ് പരിശീലനം നൽകുന്നത്. കോഴ്‌സ് ഫീ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും ലഭിക്കുന്നതാണ്. അപേക്ഷിക്കുന്നവർക്ക് കോഴ്സുകളും തൊഴിൽ സാധ്യതകളും വിശദമാക്കുന്ന ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് നോളെജ് ഇക്കോണമി മിഷൻ നൽകുന്നതാണ്. കോഴ്സിനൊപ്പം ഇംഗ്ലീഷ് ഭാഷാ പരിശീലനം, അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവയും സൗജന്യമായി ലഭ്യമാക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് 8714611479 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടുക. 

Leave a Reply

spot_img

Related articles

കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി.യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറില്‍ നിന്നാണ്...

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ...

തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്...