വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ

ഗവ.ആയുർവേദ കോളേജിൽ പി.ജി ഡെസർട്ടേഷന്റെ ഭാഗമായി വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു.

പാർക്കിൻസൺസ് രോഗത്തിന് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലും വിളർച്ച (18 മുതൽ 50 വയസ് വരെ), പ്രമേഹ സംബന്ധമായ നാഡീരോഗം (40 മുതൽ 70 വയസ് വരെ), മൂത്രാശയ കല്ല് ( 20 മുതൽ 60 വയസ് വരെ) , ഉറക്കമില്ലായ്മ ( 20 മുതൽ 60 വയസ് വരെ) എന്നിവയ്ക്ക് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും സൗജന്യ ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

പാർക്കിൻസൺസ് രോഗം- ഗവ.ആയുർവേദ കോളേജ് 7907534439, പൂജപ്പുര പഞ്ചകർമ്മ ആശുപത്രി – 8129787020
വിളർച്ച – ഗവ.ആയുർവേദ കോളേജ് – 8281250035
പ്രമേഹ സംബന്ധമായ നാഡീരോഗം – 8075668150
മൂത്രാശയ കല്ല് – 7012182061
ഉറക്കമില്ലായ്മ- 9744209079

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...