വിമാനത്തിലുണ്ടായിരുന്ന മദ്യം മുഴുവനും ബ്രിട്ടീഷുകാരായ യാത്രക്കാര്‍ കുടിച്ച് തീര്‍ത്തെന്നോ?

ദീര്‍ഘദൂര യാത്രകളിലെ യാത്രക്കാര്‍ക്ക് മടുപ്പ് ഒഴിവാക്കാനായി വിമാനത്തില്‍ നിയന്ത്രിതമായ അളവിൽ മദ്യം നൽകുന്നത് നമുക്ക് അറിയാവുന്ന കാര്യം ആണ് അല്ലേ?.

എന്നാൽ മദ്യം മുഴുവനും ബ്രിട്ടീഷുകാരായ യാത്രക്കാര്‍ കുടിച്ച് തീര്‍ത്തെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചോളൂ.

വിമാനം പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് മദ്യം മുഴുവനും ബ്രിട്ടീഷുകാരായ യാത്രക്കാര്‍ കുടിച്ച് തീര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയിലേക്ക് പറന്ന സണ്‍ എക്സ്പ്രസിന്‍റെ വിമാനത്തിലാണ് ഇത്തരമൊരു അസാധാര സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗോൾഫ് താരങ്ങൾക്കായി പ്രത്യേകമായി സജ്ജീകരിച്ച വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ചെലവ് കൂടുതലുള്ള, കൂടുതൽ സുഖസ്വാദകരാണ് ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരെന്നാണ് മാക്സിന്‍റെ പക്ഷം.

പുറപ്പെട്ട് 25 മിനിറ്റിനുള്ളില്‍ വിമാനത്തിലെ ബ്രിയറും വൈനും വിറ്റ് പോയി. മറ്റൊരിക്കല്‍ പോലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്നും സൺഎക്‌സ്‌പ്രസ്സിലെ യുഎസ്-ജർമ്മൻ ചീഫ് എക്സിക്യൂട്ടീവ് മാക്സ് കോവ്നാറ്റ്‌സ്‌കി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...