ഒക്ടോബർ മൂന്നാം തീയതി മുതൽ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിൽ ഒരു ക്യാഷ് കൗണ്ടർ മാത്രം

ഒക്ടോബർ മാസം മൂന്നാം തീയതി മുതൽ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിൽ ഒരു ക്യാഷ് കൗണ്ടർ മാത്രമേ പ്രവർത്തിക്കു. ഒക്ടോബർ 3 മുതൽ 1ക്യാഷ് കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി മാത്രമായിരിക്കും . ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും ഇതേ സംവിധാനമാണ് നിലവിൽ വരുന്നത് .ക്യാഷ് കൗണ്ടറിന്റെ സമയ ക്രമത്തിൽ വരുന്ന മാറ്റം മനസ്സിലാക്കി അതിനനുസൃതമായി പണമിടപാടുകൾ നടത്തണമെന്നും
എല്ലാ ഉപഭോക്താക്കളും നിലവിലുള്ള ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് വൈദ്യുതി ചാർജ്, മറ്റു ഫീസുകൾ എന്നിവ അടയ്ക്കാൻ തയ്യാറാകണമെന്നും അസി. എൻജിനീയർ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....