ജി. അരവിന്ദൻ സിനമാ ലേഖന മൽസരം

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ 92-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം.ഏതെങ്കിലും ഒരു അരവിന്ദൻ ചലച്ചിത്രത്തെ നിരൂപണം ചെയ്ത് എഴുതാം.എന്നതാണ് വിഷയം. മികച്ച ലേഖനങ്ങൾക്ക് മെമന്റോയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.ഒന്നാം സ്ഥാനം നേടുന്ന ലേഖനത്തിന് 3333 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനം നേടുന്ന ലേഖനത്തിന് 2222രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്ന ലേഖനത്തിന് 1111 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഉണ്ടായിരിക്കും.പങ്കെടുക്കുന്നവർ, ലേഖനം filmsociety thampu@gmail.com എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് മാർച്ച് മാസം പത്താം തീയതിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
7012864173

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...