ഗാന്ധിജയന്തി വാരാഘോഷം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പട്ടിക വർഗ വികസന വകുപ്പുമായി സഹകരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ പട്ടിക വർഗ വകുപ്പിന് കീഴിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന മത്സരത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ അമിത് എം എസ് ക്വിസ് മാസ്റ്ററായി*.

ജി കെ എം എം ആർ എസ് കുറ്റിച്ചലിലെ ആദിദേവ്, പ്രഭനേഷ് എന്നിവർ ഒന്നാം സ്ഥാനത്തിനും ശ്രീലക്ഷ്മി, ബബിത എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി. കട്ടേല എംആർഎസിലെ നേഹ സുനിൽ, ഗൗരി ഷാജി എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി.

കട്ടേല സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശൈലേന്ദ്രൻ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം.ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ മല്ലിക, എം ആർ എസ് കട്ടേല സ്കൂൾ പ്രിൻസിപ്പൽ ജിനബാല, ഹെഡ്മാസ്റ്റർ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....