പ്രമുഖ നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു.
65 വയസായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
90കളോടെയാണ് അദ്ദേഹം സിനിമാ നിർമാണത്തില്‍ നിന്ന് പിൻവാങ്ങുന്നത്.
പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്ബരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു.
വരുമാനമെന്നതിലുപരി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നിർമാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ബാലൻ.
പത്മരാജൻ സിനിമകളിലൂടെയാണ് ബാലൻ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്.
ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തതും പത്മരാജനൊപ്പമായിരുന്നു.
എണ്‍പതുകളിലായിരുന്നു ബാലൻ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചത്.
84ല്‍ പുറത്തുവന്ന പഞ്ചവടിപ്പാലം വലിയ ബഹുമതികള്‍ നേടിക്കൊടുത്ത സിനിമയായിരുന്നു.
പത്മരാജനും കെ.ജി ജോർജും കൂടാതെ, വേണുനാഗവള്ളി, ജോഷി, ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.