ഗൗതം ഗംഭീറിന് വധഭീഷണി

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി.ഇ-മെയില്‍ വഴിയാണ് ‘നിന്നെ ഞാൻ കൊല്ലും’ എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്.ഭീഷണിയെത്തുടർന്ന്, ഗംഭീർ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബർ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച്‌ ഗൗതം ഗംഭീർ എക്സില്‍ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നുമായിരുന്നു കുറിപ്പ്. ഇതിനു പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...