കേന്ദ്രമന്ത്രി സ്ഥാനം തികച്ചും അപ്രതീക്ഷിതമെന്ന് ജോര്‍ജ് കുര്യന്‍

കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും ജോര്‍ജ് കുര്യന്‍.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും.

കേരളത്തിന്റെ വികസനത്തിന് വേണ്ടി തീര്‍ച്ചയായിട്ടും ജനങ്ങളോടൊപ്പമുണ്ടാകും. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനം കേരളത്തില്‍ നിന്നുള്ള ഒരു മന്ത്രി എന്നുള്ള നിലയില്‍ തന്റെ ഒരു കര്‍ത്തവ്യമാണ്. അതിനുവേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാജ്‌പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത് കുര്യന്റെ രാഷ്ട്രീയ സ്ഥിരതക്കുള്ള സമ്മാനം.

നിലവില്‍ പാര്‍ലമെന്റംഗമല്ലാത്ത ജോര്‍ജ് കുര്യനെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ ഒന്നു വഴി രാജ്യസഭയിലെത്തിക്കും.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...