ടെൻഷനിൽ നിന്നും മോചനം കിട്ടാൻ ഓരോരുത്തരും അവർക്ക് തോന്നിയ പോലെയുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. ചിലർ പുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങിയിട്ട് വരും. ചിലർ കൂട്ടുകാരോട് കുറെ നേരം സംസാരിക്കും. എന്നാൽ ചൈനയിലെ പെൺകുട്ടികൾ ഇതിനായി തിരഞ്ഞെടുത്തത് കുറച്ച് വ്യത്യസ്തമായ ഒരു രീതിയാണ്. അവർ സ്ട്രീറ്റ് ഗേൾഫ്രണ്ട്സ് ആകാൻ തീരുമാനിച്ചു. ഈ ഗേൾ ഫ്രണ്ട്സ് റോഡ് അരികിൽ കാത്തു നിൽപ്പുണ്ടാകും. അവരോട് ആവോളം സംസാരിക്കാം. ടെൻഷൻ മാറ്റാം. അതിനുള്ള പ്രതിഫലവും പണമായി നൽകണം.
ചൈനയിലെ ആളുകളുടെ ജോലികളിലെ മാനസിക സമ്മർദ്ദം കാരണം സ്ട്രീറ്റ് ഫ്രണ്ട്സ് എന്ന ഈ ട്രെൻഡിന് ഇപ്പോൾ പ്രചാരം കൂടി വരികയാണ്. ഗേൾ ഫ്രണ്ട്സ് ചുംബനങ്ങളും നൽകും, ആശ്ലേഷിക്കും. വേണമെങ്കിൽ ഡേറ്റ്സിനും വരും. എല്ലാത്തിനും പക്ഷേ പണം നൽകണം. ഓരോന്നിനും ഓരോ ഫീസാണ്. അതും ഓരോ പെൺകുട്ടികളും അവരവർ നിശ്ചയിക്കുന്ന തുക ആണ് പ്രതിഫലം. ഒരു ഹഗിന് ഒരു യുവാൻ, ഒരു ചുംബനത്തിന് 10 യുവാൻ, ഒന്നിച്ച് ഒരു സിനിമ കാണണമെങ്കിൽ 15 യുവാൻ അങ്ങനെ പോകുന്നു പ്രതിഫലത്തിന്റെ റേറ്റ്.
ഒരു ദിവസം ഒരു പെൺകുട്ടി 100 യുവാൻ വരെ സമ്പാദിക്കുന്നു. ബോർഡുകളിൽ ഇവർ പ്രത്യേകമായി ഒരു കാര്യം കൂടി എഴുതി വെയ്ക്കുന്നു. No Sex എന്ന് രണ്ടു വാക്കുകൾ. സോഷ്യൽ മീഡിയയിൽ സ്ട്രീറ്റ് ഗേൾഫ്രണ്ട്സിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങൾ ചൈനയിൽ ആദ്യമായിട്ടല്ല. കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരു പെൺകുട്ടി ഒരു കടയുടെ മുൻപിൽ നിൽക്കുന്ന ഒരു ഫോട്ടോ വൈറൽ ആയിരുന്നു. 600 യുവാൻ പ്രതിഫലത്തിന് കാമുകി ആകാൻ വേണ്ടിയുള്ള നിൽപ്പായിരുന്നു അത്.