“പൊലീസ്സു കാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും , ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി ‘നീക്കം’ എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്.തികച്ചും ഗൗരവമായ ഒരു കഥാപാത്രം..ടീസറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം.”ബോഡിയിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. പക്ഷെ ഒഫീഷ്യലായിട്ടു ലീഡു കിട്ടുന്നതൊന്നും തന്നെയില്ലാ.”അയാൾ ഏതു പത്രത്തിന്റെ ആളാണന്നാ പറഞ്ഞത് ?പത്രമൊന്നുമല്ലസാറേ…ഏത്രാ തട്ടിക്കൂട്ടു മാസിക…പണ്ട് പോലീസ്സാകണമെന്നതായിരുന്നു ആ ഗ്രഹം.അതു നടക്കാത്തതിന്റെ ചൊരുക്ക് അവനുണ്ട്…പൊലീസ്സു ബുദ്ധിയാ..
ചെലപ്പോ അതിന്റെ മേളിൽ നിക്കുമെങ്കിലേയുള്ളൂ”ടീസറിലെ ഈ രംഗങ്ങൾ , ഒരാളെ ക്കുറിച്ച് പൊലീസ് സ്റ്റേഷനിൽപൊലീസ്സുകാർ നടത്തുന്ന സംഭാഷണങ്ങളാണന്നു ടീസറിൽ കാണുന്നു.വലിയ സ്വീകാര്യതയാണ് കുറച്ചു സമയം കൊണ്ടു തന്നെ ഈ ടീസറിന് സോഷ്യൽ മീഡിയാകളിൽ നിന്നും ലഭിച്ചു പോരുന്നത്. അത് ചിതത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയാണ് കാണുന്നത്.ഇവിടെ പൊലീസ്റ്റുകാരരുടെ ടാർഗറ്റ് ദിലീപിന്റെ കഥാപാത്രമാണ്.അതിന്റെ പിന്നിലെ ദുരൂഹതകളൂടെ ചുരുളുകൾ അഴിക്കുകയാണ് ജഗൻ ഷാജി കൈലാസ് ഈ ചിതത്തിലൂടെ ചെയ്യുന്നത്.പൂർണ്ണമായും ഉദ്യേഗ ത്തിന്റെ നിഴലിലൂടെ യാണ് ചിത്രത്തിന്റെ അവതരണം. ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് , ഈ . കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ പ്രൊഡ്യൂ സേർഡ്- സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്,കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിലൂടയാണ് കഥാ പുരോഗതി. പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ്ഈ ചിത്രത്തിൻ്റെ അവതരണം.തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായി
രിക്കും ഈ ചിത്രത്തിലേത്.രു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.സിദ്ദിഖ്,, കലാഭവൻ ഷാജോൺ, ബിനു പപ്പു,, ബിലാസ് ചന്ദ്രൻ , സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി
എന്നിവരും പ്രധാന താരങ്ങളാണ്.തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ’.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് –സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ ഈ...

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു.ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ...

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യഡിയോസ്,...

‘ടൈറ്റാൻസ് ട്രെയിലർ’ പുറത്ത്

"ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം"ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്. വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്...