‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,
യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ ഈ അഭിനേതാക്കളുടെ കൗതുകകരമായ ഈ പോസ്റ്ററാണ് ഹലോ
ഡിയർ എന്ന ചിതത്തിന്റെ സെക്കന്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്.ഏതു വിഭാഗക്കാർക്കും ഒരുപോലെ ആകർഷകമായ ഈ പോസ്റ്റർ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്.രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി പത്തൊമ്പതിന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചു കൊങ്ങാണ് സെക്കന്റ് ലുക്ക് പോസ്‌റ്റർ എത്തിയിരിക്കുന്നത്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ് .ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – അഖിൽ ജോർജ്
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാ സംവിധാനം – നിമിഷ് എം. താനൂർ..
മേക്കപ്പ് – റോണക്സ് സേവ്യർ .
കോസ്‌റ്റ്യും ഡിസൈൻ-
മഷർ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ – സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ
ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർജോസ്.

Leave a Reply

spot_img

Related articles

“പൊലീസ്സു കാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും , ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി 'നീക്കം' എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.ദിലീപിന്റെ അഭിനയ ജീവിതത്തിൽ...

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു.ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ...

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യഡിയോസ്,...

‘ടൈറ്റാൻസ് ട്രെയിലർ’ പുറത്ത്

"ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം"ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്. വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്...