മഹാകുംഭമേളയിൽ പങ്കെടുത്ത് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി

പ്രയാഗ്രാജിലെത്തി കുംഭമേളയിൽ പങ്കെടുത്ത് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള കുടുംബസമേതം ഇന്ന് മഹാകുംഭമേളയിൽ പങ്കാളിയായി. ത്രിവേണി സംഗമത്തിൽ അമൃത സ്നാനം നടത്തി.രാവിലെ പ്രത്യേക വിമാനത്തിൽ ഭാര്യ അഡ്വ. റീത്ത, മകൻ അഡ്വ .അർജുൻ ശ്രീധർ, മരുമകൻ അഡ്വ.അരുൺ കൃഷ്ണധൻ എന്നിവരോടൊപ്പമാണ് പ്രയാഗ് രാജിലെത്തി അമൃതസ്നാനം നടത്തിയത്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മന്ത്രിമാരും മറ്റും ഗവർണറോടൊപ്പം അമൃതസ്നാനത്തിനെത്തിയിരുന്നു.അതേസമയം പ്രയാഗ്‌രാജിലെത്തി ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്തു. 50 കോടിയിലധികം ആളുകളാണ് കുംഭമേളയിൽ പങ്കെടുത്തത്. ഫെബ്രുവരി 26-നുള്ളിൽ 60 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാകുംഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് 45 കോടി ഭക്തർ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്.പ്രധാന സ്നാന ദിവസങ്ങളായ ജനുവരി 29-ന് മൗനി അമാവാസിയിൽ എട്ട് കോടി വിശ്വാസികൾ സ്നാനം ചെയ്തു. മകരസംക്രാന്തി ദിനത്തിൽ 3. 5 കോടി ആളുകളാണ് പ്രയാഗ്‌രാജിൽ എത്തിയത്. പൗഷപൗർണമി ദിവസം 1.7 കോടി ഭക്തർ സ്നാനം ചെയ്തു. വസന്തപഞ്ചമിക്ക് 2.7 കോടി പേരും മാഘപൗർണമി ​ദിവസം രണ്ട് കോടിയിലധികം ആളുകളും കുംഭമേളയിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...