സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1,280 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. പവന് 1,280 രൂപ വർധിച്ച് 92,800 രൂപയായി. ഗ്രാമിന് 160 രൂപ ഉയർന്ന് 11,600 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,495 രൂപയും പവന് 75,960 രൂപയുമായി.രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടായ മുന്നേറ്റവും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണമായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ ഇടിവ് നേരിട്ട സ്വർണവിലയാണ് ഇപ്പോൾ തിരിച്ചുകയറുന്നത്.രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1.6 ശതമാനം ഉയർന്ന് ഔൺസിന് 3,622.91 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ 2.7 ശതമാനത്തിന്റെ നേട്ടമാണ് സ്വർണം രേഖപ്പെടുത്തിയത്. അമേരിക്കൻ ഓഹരി വിപണിയിലെ വിൽപന സമ്മർദം കുറഞ്ഞതും സ്വർണത്തിന് കരുത്തായി.അതേസമയം, വിലയിലെ നിലവിലെ തിരിച്ചുവരവ് സ്ഥിരമായ മുന്നേറ്റത്തിന്റെ സൂചനയാണെന്ന് വിലയിരുത്താനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 170 രൂപയിലെത്തി.

Leave a Reply

spot_img

Related articles

സ്വര്‍ണവില കൂടുതല്‍ തകര്‍ച്ചയിലേക്ക്

കേരളത്തില്‍ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു കൂടുതല്‍ താഴ്ന്നു.ഉച്ചയ്ക്ക് സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി.960 രൂപ കുറഞ്ഞ് 90,400 രൂപയാണ്...

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് 2360 രൂപ കുറഞ്ഞു

കഴിഞ്ഞ രണ്ടു ദിവസം ഉയർന്ന കേരളത്തിലെ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു.ഗ്രാമിന് 295 രൂപയും പവന് 2360 രൂപയും കുറഞ്ഞു.ഇതോടെ 11,420 രൂപയാണ് ഇന്നത്തെ...

സ്വർണവിലയിൽ വൻ വർധന; പവന് 1,080 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന് 1,080 രൂപയാണ് വർധിച്ചത്. ഗ്രാമിന് 135 രൂപയുടെ വർധനയും രേഖപ്പെടുത്തി. പവന് ഇന്ന്...

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 11,465 രൂപയായി.പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി(Today's Gold...