കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്

മുംബൈയിൽ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽനിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരൻ മരിച്ചു. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.അയൽവാസിയായ പെൺകുട്ടിക്കൊപ്പം ഫ്ലാറ്റിന്റെ ഇടനാഴിയിൽ കളിക്കുന്നതിനിടെ ഷൂ റാക്കിൽ കയറിയ മിലിത് ബാലൻസ് തെറ്റി തുറന്നുകിടന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ അഗ്നിരക്ഷാ സംവിധാനത്തിന്റെ പൈപ്പിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടാഴ്ച മുൻപാണ് മിലിത്തിന്റെ അമ്മ മരിച്ചത്. അമ്മയുടെ മരണത്തെത്തുടർന്ന് കുട്ടിയെ മഹാബലേശ്വറിലെ ബോർഡിങ് സ്കൂളിൽ ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു പിതാവ്. ഇതിനിടെയാണ് കുടുംബത്തെ വീണ്ടും ദുരന്തം വേട്ടയാടിയത്.2025 ജൂലൈയിൽ ഇതേ പാർപ്പിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരിയും മരിച്ചിരുന്നു. ഇതേത്തുടർന്ന് ജനാലകളിൽ സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് താമസക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കെട്ടിട നിർമാതാക്കൾ അവഗണിച്ചെന്നാണ് ആരോപണം. സംഭവത്തിൽ നായ്ഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ശരദ് പവാർ വീണ്ടും ആശുപത്രിയിൽ

മുതിർന്ന എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.85 കാരനായ പവാറിനെ നിർജലീകരണത്തെ തുടർന്നാണ്...

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വയസ്; നടുക്കുന്ന ഓർമയിൽ രാജ്യം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നടന്ന ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ...

സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞത് പാസ്‌പോർട്ടിലെ പൊരുത്തക്കേടിനെ തുടർന്ന്; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

കോക്രോച്ച് ജനതാ പാർട്ടി മുഖ്യവക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ...

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം...