തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നു, സിനഡിന് രാജിക്കത്ത് കൈമാറിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

75 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മെത്രാന്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് സഭാനിയമ പ്രകാരം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.റിട്ടയർ ചെയ്യുന്നതിന് അനുമതി തേടി ബിഷപ്പ് സിനഡിന് കത്ത് നൽകി.ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച് ബിഷപ്പിനെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ.വൈദിക ജീവിതത്തില്‍ അന്‍പതുവര്‍ഷം പൂർത്തീകരിച്ച തികഞ്ഞ അതിരൂപതാദ്ധ്യക്ഷൻ 2004 മുതല്‍ 2007 വരെ തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാനായിരുന്നു. തുടർന്നാണ് ആര്‍ച്ച് ബിഷപ്പായി തൃശൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായത്.തൃശൂര്‍ പുതുക്കാട് സ്വദേശിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പൗരസ്ത്യ സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.1977 മാര്‍ച്ച് 14ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്വം സ്വീകരിച്ചത്.സി.ബി.സി.ഐ. പ്രസിഡന്‍റ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രൈബ്യൂണലിന്‍റെ അധ്യക്ഷൻ എറണാകുളം – അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡിമിനസ്ട്രേറ്റര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

രാഷ്ട്രപതിക്ക് ഉജ്ജ്വല സ്വീകരണം

കേരളത്തില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ രാവിലെ 10.41ന് എത്തിയ രാഷ്ട്രപതി10.45...

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.കാടയിൽതട്ടിൽ ജോസിനെ മീനങ്ങാടിയിലെ എക്സൈസ്...

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ.കുണ്ടറ പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത...

വി.ഡി. സതീശനുമായി പിണക്കമില്ല; 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു....