സ്വർണ്ണക്കടത്ത് കേസ് ; കന്നട നടി രന്യ റാവുവിന്റെ 34 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ 34 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.വിക്ടോറിയ ലേഔട്ടിലെ റെസിഡൻഷ്യൽ വീട്, ബംഗളൂരുവിലെ അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യാവസായിക ഭൂമി, ആനേക്കൽ താലൂക്കിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്. ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ ന്യായമായ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലെ വലിയ സ്വർണ്ണക്കടത്ത് റാക്കറ്റിനെക്കുറിച്ച് സിബിഐയും ഡിആർഐയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാവുവിന്റെ കേസ് ഉൾപ്പെടെ ഫെഡറൽ അന്വേഷണ ഏജൻസി പിഎംഎൽഎ കേസ് ഫയൽ ചെയ്തിരുന്നു. മാർച്ച് മൂന്നിന് ദുബായിൽ നിന്ന് ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹർഷവർധിനി അറസ്റ്റിലായത്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...