ഇവര്‍ക്കിനി ശുഭയാത്ര

വയനാട്:ആദ്യം അമ്പരപ്പ്. പിന്നീട് പതിയെ പതിയെ പാതയിലേക്ക്…കളക്ടറേറ്റ് അങ്കണത്തിലെ ശുഭയാത്ര ഉദ്ഘാടന വേദിയില്‍ സമ്മാനമായി കിട്ടിയ പുതിയ യന്ത്രക്കസേരയില്‍ അവരുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ വേലിയേറ്റമായിരുന്നു.

സ്വതന്ത്രമായി ഒരടി പോലും മുന്നോട്ട് നടക്കാന്‍ കഴിയാത്ത ബാല്യ കൗമാരങ്ങള്‍. ഇവരുടെ സ്വപ്നങ്ങള്‍ക്കെല്ലാം നിറം പകരുകയാണ് ശുഭയാത്ര യന്ത്രക്കസേരകള്‍. ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ 14 കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ്- ജോയ്സ്റ്റിക്ക് ഓപെറേറ്റഡ് വീല്‍ചെയര്‍) നല്‍കിയത്.

ഏഴാം തരം മുതല്‍ എഞ്ചിനിയറിങ് വരെ പഠിക്കുന്ന ചലന പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയായി മാറുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സമൂഹവും ഒപ്പമുണ്ടെന്നതിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു ശുഭയാത്ര പദ്ധതി.

ഒന്നിന് 1.20 ലക്ഷം രൂപ ചെലവ് വരുന്ന മോട്ടോറൈസ്ഡ് വീല്‍ചെയറുകളാണ് പദ്ധതിയിലൂടെ സൗജന്യമായി നല്‍കിയത്.

അവശതയനുഭവിക്കുന്നവര്‍ക്ക് പഠന സഹായത്തിനും ജീവിത ലക്ഷ്യം കൈവരിക്കന്നതിനുമായി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അര്‍ഹരായ ഭിന്നശേഷിക്കാരില്‍ നിന്നും ലഭ്യമായ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരമാണ് ഗുണഭോക്തക്കളെ തിരഞ്ഞെടുത്തത്. ചലനശേഷിയില്ലാത്ത കുട്ടികള്‍ക്കായി ശുഭയാത്ര പദ്ധതി ഇനിയും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ശുഭയാത്ര യന്ത്രക്കസേര വിതരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.ഗുണഭോക്താക്കളുടെ രക്ഷാകര്‍ത്താക്കളെ ചടങ്ങില്‍ ആദരിച്ചു.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മധുരവിതരണവും നടത്തി.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...