ജൂണ്‍ 23ല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം ലഭിക്കില്ല

ഗൂഗിൾ പുതിയ ഉല്പന്നങ്ങള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ പലതും കാര്യമായ നേട്ടമുണ്ടാക്കാതെ അടച്ചു പൂട്ടുകയായിരുന്നു.

ഈ കൂട്ടത്തിലേക്കാണ് ഗൂഗിള്‍ പോഡ്കാസ്റ്റിന്റെ പേരും ചേര്‍ക്കപ്പെടുന്നത്. ജൂണ്‍ 23ല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം ലഭിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പങ്കുവെച്ച ബ്ലോഗില്‍ പോഡ്കാസ്റ്റ് സേവനം നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചിരുന്നു.

ഇതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പോഡ്കാസ്റ്റിലെ സബ്സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒപിഎംഎല്‍ ഫയലായി പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ജൂലൈ 29 വരെയാണ് മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാകുന്നത്.

നിലവില്‍ ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം.

ഇതിനായി ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറക്കുക. തുടര്‍ന്ന് സ്‌ക്രീനില്‍ മുകളില്‍ കാണുന്ന എക്സ്പോര്‍ട്ട് സബ്സ്‌ക്രിപ്ഷന്‍സ് ബട്ടന്‍ ടാപ്പ് ചെയ്യുക.

തുടര്‍ന്ന് എക്സ്പോര്‍ട്ട് ടു യൂട്യൂബ് മ്യൂസിക് സെക്ഷന് കീഴില്‍, എക്സ്പോര്‍ട്ട് ബട്ടണ്‍ ടാപ്പ് ചെയ്യണം. അപ്പോള്‍ യൂട്യൂബ് മ്യൂസിക് ഓപ്പണാകും.

തുടര്‍ന്ന് സബ്സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദ്യം കാണിക്കും. തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത ശേഷം കണ്ടിന്യൂ ബട്ടണ്‍ ടാപ്പ് ചെയ്യുക.

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

സൈനിക പരിഷ്കാരങ്ങൾ സംയുക്ത പരിശീലന വിഭാഗം സ്റ്റാഫ് കോളേജിൽ ആദ്യ കോഴ്സ്

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ പരിശീലന വിഭാഗം കോഴ്‌സ് ആരംഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിലെ സംയുക്തതയ്ക്കുള്ള പരിഷ്‌കാരങ്ങൾ മറ്റൊരു നാഴികക്കല്ലിൽ എത്തി. ഡിഫൻസ് സർവീസസ് സ്റ്റാഫ്...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...