അടിയന്തരാവസ്‌ഥയുടെ ഓർമ്മ; ജൂൺ 25 ഭരണഘടന ഹത്യാ ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപി ച്ചു

അടിയന്തരാവസ്‌ഥയുടെ ദിനങ്ങൾ ഓർമിപ്പിച്ച് ജൂൺ 25 ഭരണഘടനഹത്യാ ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപി ച്ചു.

ഭരണഘടനാ സംരക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനിര പോര് തുടരവേയാണ്, കോൺഗ്രസിനെ രാഷ്ട്രീയമായി ഉന്നമിട്ടുള്ള കേന്ദ്ര നടപടി.

1975ലെ അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യത്വരഹിതമായ നടപടികൾ അതിജീവിച്ചവരുടെ ഓർമയ്ക്കായി എല്ലാ വർഷവും ജൂൺ 25നു ഭരണഘടന ഹത്യാ ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അടിയന്തരാവസ്‌ഥ അടിച്ചേൽപിച്ച ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നടപടി രാജ്യത്തിന്റെ ജനാധിപത്യത്തെ ശ്വാസംമു ട്ടിച്ചു. ക്രൂരതകൾ നേരിട്ടിട്ടും ജനാധിപത്യത്തെ വീണ്ടെടുക്കാൻ പോരാടിയ ലക്ഷക്കണക്കിനാളു കളെ ആദരിക്കാൻ ലക്ഷ്യമിട്ടാണു തീരുമാനമെന്നും പറഞ്ഞു.

പ്രതിപക്ഷം നടത്തിയ പോരാട്ടത്തിൽ വിറങ്ങലിച്ച സർക്കാർ ജനശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമമാണു നടത്തുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

Leave a Reply

spot_img

Related articles

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനം

ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനത്തുക.2024-ല്‍ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ...

ഇറാൻ-ഇസ്രായേല്‍ യുദ്ധം; ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു

ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ...

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...