ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് സർക്കാർ പരിഗണനയില്‍ ഇല്ല; മുഖ്യമന്ത്രി

ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് സർക്കാർ പരിഗണനയില്‍ ഇല്ല.പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍ നല്‍കുന്നത് 7000 രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഓണറേറിയം വര്‍ധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഫെബ്രുവരി പത്ത് മുതല്‍ ആശമാര്‍ സമരത്തിലാണ്.ആരോഗ്യമന്ത്രിയുമായി മൂന്ന് തവണയും തൊഴില്‍ മന്ത്രിയുമായി ഒരുതവണയും സമര നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആശമാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ സമരവുമായി ആശമാര്‍ മുന്നോട്ടുപോകുകയായിരുന്നു. ഒരുഘട്ടത്തില്‍ നിരാഹാര സമരത്തിലേക്ക് കടന്നെങ്കിലും പിന്നീട് ഇത് അവസാനിപ്പിച്ചിരുന്നു.ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. അലവന്‍സ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് എംപിമാര്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് യോഗത്തിന് മുന്നോടിയായായിരുന്നു എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...