എൽടിടിഇയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : തമിഴ്നാട്ടിലെ എല്‍ടിടിഇ സംഘടനയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് യുഎപിഎ പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി.

തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം എൽടിടിഇ ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുന്നതായും സർക്കാർ വിലയിരുത്തലുണ്ട്. 


സംഘടനയുടെ നേതാക്കള്‍ വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു.

രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എല്‍ടിടിഇ ഇപ്പോഴും ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ കേന്ദ്രം നിരോധിച്ചത്. 

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...