ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം; സർക്കാർ തള്ളി

ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി. വൈദ്യുതി മന്ത്രിയാണ് ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിലനിർത്തണമെന്ന നിർദ്ദേശം വെച്ചത്. വിരമിച്ചവരെ ബോർഡ് ഡയറക്ടർമാരായി നിയമിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇത് ചെയർമാനും ബാധകമാണെന്ന വിലയിരുത്തലിലാണ് നിർദ്ദേശം തള്ളിയത്.ബിജു പ്രഭാകർ ഇന്ന് സർവീസിൽ‌ വിരമിക്കാനിരിക്കെയാണ് നിർദേശം സർക്കാർ തള്ളിയത്. ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി തുടരാൻ അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സർക്കാരിൽ സമ്മർദം ചൊലുത്തിയിരുന്നു. സ്വകാര്യ, കേന്ദ്ര– സംസ്ഥാന സർക്കാർ സർവീസുകളിലായി 35 വർഷത്തെ സേവനത്തിനു ശേഷമാണ് ബിജു പ്രഭാകർ വിരമിക്കുന്നത്.

Leave a Reply

spot_img

Related articles

എച്ച് വെങ്കിടേഷ് ഐ പി എസ് പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി

നിലവില്‍ ക്രൈം ബ്രാഞ്ച് എഡിജിപിയാണ് എച്ച് വെങ്കിടേഷ്. മനോജ് എബ്രഹാം ഫയര്‍ഫോഴ്‌സ് മേധാവിയായതിനെ തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് നിയമനം.ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച...

തീവണ്ടിയിൽ യാത്രക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരക്കേറിയ ജനറൽ കംപാർട്ടുമെൻ്റിലാണ് യുവാവ് സഞ്ചരിച്ചിരുന്നത്.യുവാവ് ഗോവയിൽ നിന്ന്...

തഗ്ഗ് സി.ആർ 143/24 പൂർത്തിയായി

പുതിയ കാലഘട്ടത്തിൽസിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം.ആജോണറിൽഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളുംമികച്ച വിജയം നേടുകയും ചെയ്തത് ഈ...

ഇരിട്ടിയിലെ യുവതിയുടെ മരണം; ഭർത്താവ് ജിനീഷ് അറസ്റ്റിൽ

കണ്ണൂർ ഇരിട്ടിയിലെ പായം സ്വദേശി സ്നേഹയുടെ ആത്മഹത്യയിൽ ഭർത്താവ് ജിനീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്....