ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈസ്ചാൻസലർമാർക്ക് നിർദ്ദേശം നല്‍കി.ലഹരിയോട് സന്ധിയില്ല’ എന്ന ക്യാമ്ബയിന് ഗവർണർ തന്നെ നേതൃത്വം നല്‍കും. ക്യാമ്ബസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാം. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നതില്‍ 90%വും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്.വിദ്യാർത്ഥികളില്‍ രണ്ടു ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. 12 വി.സിമാരും രണ്ട് രജിസ്ട്രാർമാരും രാജ്ഭവനില്‍ ഗവർണർ വിളിച്ച യോഗത്തിനെത്തി. സംസ്കൃതം, എം.ജി വി.സിമാർ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.