ക്യാമ്പസുകള്‍ ലഹരി വിമുക്തമാക്കാനുള്ള തന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കണം; ഗവർണർ

ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈസ്ചാൻസലർമാർക്ക് നിർദ്ദേശം നല്‍കി.ലഹരിയോട് സന്ധിയില്ല’ എന്ന ക്യാമ്ബയിന് ഗവർണർ തന്നെ നേതൃത്വം നല്‍കും. ക്യാമ്ബസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാം. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നതില്‍ 90%വും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്.വിദ്യാർത്ഥികളില്‍ രണ്ടു ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. 12 വി.സിമാരും രണ്ട് രജിസ്ട്രാർമാരും രാജ്ഭവനില്‍ ഗവർണർ വിളിച്ച യോഗത്തിനെത്തി. സംസ്കൃതം, എം.ജി വി.സിമാർ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...