പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ

ഓർത്തഡോക്‌സ് -യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ.

ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിധി നടപ്പിലാക്കാനെത്തുമ്പോൾ പ്രതിരോധിക്കാൻ വിശ്വാസികളുടെ വലിയ സംഘമെത്തുന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

തർക്കം നിലനിൽക്കുന്ന ആറ് പള്ളികളുടെ കാര്യത്തിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നും അതിനാൽ ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

2017ലെ സുപ്രിംകോടത്തി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ അവകാശം ഉന്നയിച്ച് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് യാക്കോബായ വിഭാഗത്തിൻറെ കൈവശമുള്ള ആറ് പള്ളികൾ കൂടി കൈമാറാൻ ഹൈക്കോടതി ഉത്തരവിടുന്നത്. ഇതോടെ പള്ളിത്തർക്കം വീണ്ടും പൊലീസിനും സർക്കാരിനും തലവേദനയായി .

ബുധനാഴ്ചക്കുള്ളിൽ പള്ളികൾ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനാണ് ഹൈക്കോടതി നിർദേശം. എറണാകുളം ജില്ലയിലെ തന്നെ മഴുവന്നൂർ കത്തീഡ്രലിലും, ഓടക്കാലി സെൻറ് മേരീസ് പള്ളിയിലും കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസുകാരെ യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു.

കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെടുമ്പോൾ ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുക്കാൻ പൊലീസ് തയ്യാറല്ല. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ യാക്കോബായ സഭയുടെ കൈവശം ഉണ്ടായിരുന്ന 69 പള്ളികളാണ് ഓർത്തഡോക്‌സ് വിഭാഗം ഏറ്റെടുത്തത്.

ഇതിന് പുറമേ ആണ് ആറ് പള്ളികൾ കൂടി ഏറ്റെടുക്കാനുള്ള നീക്കം. മധ്യസ്ഥ ചർച്ച നടത്തുന്ന സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചർച്ച് ബില്ലിലാണ് യാക്കോബായ വിഭാഗത്തിൻറെ പ്രതീക്ഷ . എന്നാൽ സുപ്രിം കോടതി വിധിയെ ബില്ല് ദുർബലമാക്കുമെന്ന ആശങ്കയാണ് ഓർത്തഡോക്‌സ് വിഭാഗത്തിനുള്ളത്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...