ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആർ അനിൽ

ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. എഎവൈ (മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ഉള്ള സൗജന്യ ഓണക്കിറ്റിൻ്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും വിലക്കയറ്റത്തെ അതിജീവിക്കാനുള്ള ഇടപെടലാണ് വിവിധ വകുപ്പുകളിലൂടെ സർക്കാർ നടത്തുന്നത്. പരമാവധി മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷൻ കടകളിലൂടെ സാധനങ്ങൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിച്ച ചമ്പാവരി വിതരണം ചെയ്യുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. എഎവൈ കാർഡുകാർക്ക് നൽകുന്ന 30 കിലോ അരിയിൽ 50% ചമ്പാവരി നൽകാനാണ് തീരുമാനം. 55 ലക്ഷത്തോളം വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി അധികമായി ഇത്തവണ നൽകും. ഓണക്കിറ്റ് നൽകാനായി 34.29 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചത്. സപ്ലൈകോ വഴിയുള്ള ഉൽപ്പന്ന വിതരണത്തോട് ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

587,574 എഎവൈ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ആണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...