ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുള്ള സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രൻ്റിസ് ട്രെയിനികളുടെ ഒഴിവുകളിലേയ്ക്ക് ജൂലൈ 19ന് രാവിലെ 11ന് വാക്ക് – ഇൻ – ഇൻ്റർവ്യൂ നടത്തുന്നു.
2022 മാർച്ച് 31നോ അതിന് ശേഷമോ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം 9000/- രൂപ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ജൂലൈ 19ന് രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.