ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടക്കും.നേത്രാവതി സ്‌നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാകും പരിശോധന നടക്കുക. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയ സ്പോട്ടാണിത്. ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു. ഡ്രോൺ മാപ്പിങ് പൂർത്തിയാക്കി. സാക്ഷിയുടെ മൊഴിയെടുത്തു. ധർമസ്ഥല പഞ്ചായത്തിൽ നിന്ന് വിവിധ രേഖകൾ കൈപറ്റി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ട അന്വേഷണം നടത്തും. എസ്ഐടി സംഘവുമായി കൂടിക്കാഴ്ച നടത്തി. ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടതായായി സ്ത്രീ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അടുത്തെത്തിയാണ് സ്ത്രീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

Leave a Reply

spot_img

Related articles

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...