ഇത് പൊളിച്ചു; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഡി ഗുകേഷ്
ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ മിടുക്കൻ.
ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്.
ടൊറൻ്റോയിൽ നടന്ന ചെസ്സ് ടൂർണമെന്റിൽ വിജയം കൈവരിച്ചതോടെ കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരിക്കുകയാണ് 17 കാരനായ ഗുകേഷ്.
2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്.
ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഈ മിന്നും നേട്ടം ഗുകേഷ് കരസ്ഥമാക്കിയത്.