ഗുരുവായൂർ ക്ഷേത്രനട ഇന്നു മുതൽ വൈകിട്ട് നേരത്തേ തുറക്കും.
ഇന്നു (വ്യാഴാഴ്ച) മുതൽ മെയ് 31 വരെ ഗുരുവായൂർ ക്ഷേത്രം വൈകിട്ട് ഒരു മണിക്കൂർ നേരത്തേ തുറക്കും.
അതായത് വൈകിട്ട് മൂന്നരയ്ക്ക്.
സ്കൂൾ മധ്യവേനലവധി തുടങ്ങിക്കഴിഞ്ഞു.
അതുകൊണ്ട് തിരക്ക് കണക്കിലെടുത്താണിത്.
മൂന്നരക്ക് തുറന്ന ഉടൻ ശീവേലിയും നടക്കും.
വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിഐപി കൾക്കുള്ള പ്രത്യേക ദർശനം രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ ഉണ്ടാകില്ല.
പൊതു അവധി ദിവസങ്ങളിൽ വരിയിൽ നിൽക്കുന്നവർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമായിരിക്കും ദർശനം.
പ്രദേശവാസികൾക്ക് രാവിലെ നാലര മുതൽ ആറു വരെയും വൈകിട്ട് നാലര മുതൽ ആറു വരെയും പ്രത്യേക വരി ഉണ്ടാകും.
ഉദയാസ്തമയ പൂജ ഇനി രണ്ടു മാസം കഴിഞ്ഞേ തുടരുകയുള്ളൂ.
വൈശാഖമാസം ആരംഭിക്കുന്നത് മെയ് 9 നാണ്.
ജൂൺ 6 ന് മാസം അവസാനിക്കും.
ഇതിനു ശേഷമേ ഉദയാസ്തമയ പൂജ വീണ്ടും ആരംഭിക്കുകയുള്ളൂ.
വഴിപാട് നിവേദ്യ കൌണ്ടറുകളുടെ എണ്ണവും വർദ്ധിപ്പിക്കും എന്നും ദേവസ്വം അറിയിച്ചു.