ഹജ്ജ് – ബാലൻസ് പണമടക്കുവാനുള്ള തിയ്യതി ഡിസംബർ 30 വരെ നീട്ടി

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1,42,000രൂപ അടക്കുവാനുള്ള സമയം 2024 ഡിസംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 16 പ്രകാരം അറിയിച്ചിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും 2024 ഡിസംബർ 30 വരെ നീട്ടിയിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ 2024 ഡിസംബര് 30നകം ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ 2,72,300രൂപ അടച്ച് (first & 2nd Installment) അപേക്ഷയും അനുബന്ധ രേഖകളും 2025 ജനുവരി 1-നകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവർ നിശ്ചിത സമയത്തിനകം തന്നെ പണം അടവാക്കേണ്ടതാണ്.
ഹജ്ജിന് അടവാക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതുമാണ്.

Leave a Reply

spot_img

Related articles

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...