‘കൈ കൊണ്ടുവരും നിലവിലെ സ്ഥിതിക്കു മാറ്റം’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ്
‘കൈ കൊണ്ടുവരും നിലവിലെ സ്ഥിതിക്കു മാറ്റം’_ എന്ന മുദ്രാവാക്യമുയർത്തി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ‘
മോദി സർക്കാരിനു കീഴിൽ രാജ്യത്തെ വിവിധ മേഖലകളും ജനവിഭാഗങ്ങളും ദുരിതം നേരിടുകയാണെന്നും അതിനു മാറ്റം വരുത്താൻ കൈപ്പത്തി ചിഹനത്തിനു വോട്ട് ചെയ്യാനും ആഹ്വാനം നൽകുന്നതാണ് ‘ഹാഥ് ബദലേഗാ ഹാലാത്ത്’ എന്ന ഹിന്ദി മുദ്രാവാക്യം.
മറ്റു മുദ്രാവാക്യങ്ങൾക്കു വരുംദിവസങ്ങളിൽ രൂപം നൽകും.
സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാവുന്നതും അവരുടെ ജീവിതസാഹചര്യ ങ്ങളോടു യോജിക്കുന്നതുമായ മുദ്രാവാക്യങ്ങൾക്കാണു പാർട്ടി ഊന്നൽ നൽകുന്നത്.
ജനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ റഫാൽ യുദ്ധവിമാന ഇടപാടിലെ സങ്കീർണ മായ കണക്കുകൾ കേന്ദ്രീകരിച്ചുള്ള 2019ലെ പ്രചാരണം തിരിച്ചടിച്ചതിൽനിന്നു പാഠം ഉൾ ക്കൊണ്ടാണിത്.
2004ൽ ബിജെപിയുടെ ‘ഇന്ത്യ തിളങ്ങുന്നു’ പ്രചാരണത്തിൻ്റെ മുനയൊടിച്ച കോൺഗ്രസിൻ്റെ കരം സാധാരണക്കാർക്ക് ഒപ്പം എന്നതിന് സമാനമായ മുദ്രാവാക്യങ്ങളാവും ഇത്തവണ ഉപയോഗിക്കുക