ഒന്നു മുടി ചീകിയതേയുള്ളൂ. ഇത്രയും മുടി ചീപ്പിലോ?

തിരക്കിട്ട് സ്കൂളിലേക്കോ കോളേജിലേക്കോ ഓഫീസിലേക്കോ പോകാന്‍ ഒരുങ്ങുമ്പോഴായിരിക്കും ചീപ്പു നിറച്ചും മുടി കാണുന്നത്.

അപ്പോള്‍ തോന്നുന്നത് അത്ഭുതമായിരിക്കില്ല.

മറിച്ച് സങ്കടമായിരിക്കും.

എന്‍റെ ഇത്രയും മുടി കൊഴിയുന്നോ എന്ന സങ്കടം.

ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല.

പ്രായഭേദമെന്യേ എല്ലാ സ്ത്രീകളുടെയും ഒരു പ്രശ്നമാണ് ഈ മുടികൊഴിച്ചില്‍.

നീണ്ടുനിവര്‍ന്നു താഴെ മുട്ടിക്കിടക്കുന്ന മുടി സ്വപ്നംകാണാത്തവരായി ആരാണുള്ളത്?

മുടി നന്നായി സംരക്ഷിക്കേണ്ട ഒന്നാണ്.

പക്ഷേ, മുടിയുടെ സ്വഭാവം അറിഞ്ഞു വേണം അതിനു വേണ്ട പരിചരണം നല്‍കേണ്ടത്.

പോഷകാഹാരക്കുറവു വന്നാല്‍ മുടി കൊഴിഞ്ഞുപോകാനിടയാകും.

അതുപോലെ വെള്ളം ആവശ്യത്തിനു കുടിച്ചില്ലെങ്കിലും മുടി കൊഴിയും.

മാനസികസമ്മര്‍ദ്ദംമൂലവും മുടി കൊഴിയാനിടയുണ്ട്.

പോഷകാഹാരക്കുറവു വന്നാല്‍ മുടി കൊഴിഞ്ഞുപോകാനിടയാകും.

അതുപോലെ വെള്ളം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് മുടിയുടെ ആരോഗ്യത്തിന് അടിസ്ഥാനം.

മുടിക്ക് വേണ്ട കാത്സ്യം കുറയുമ്പോള്‍ പല പ്രശ്നങ്ങളും ആരംഭിച്ചുതുടങ്ങും.

കാലാവസ്ഥയിലെ വ്യതിയാനങ്ങളും ശാരീരികമായ മാറ്റങ്ങളും ക്ലോറിന്‍വെള്ളത്തിലുള്ള കുളിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

ആരോഗ്യമുള്ള ശരീരത്തില്‍ മുടിക്ക് കേടുവരാന്‍ സാധ്യതയില്ലെന്നാണ് ആയുര്‍വ്വേദം പറയുന്നത്.

നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ മുടിക്ക് കൂടുതല്‍ ബലവും തിളക്കവും ഉണ്ടാകൂ.

പ്രോട്ടീനും വിറ്റാമിനും ധാരാളം അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കണം.

പാല്‍, പാലുല്പന്നങ്ങള്‍, മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍, സാലഡ് എന്നിവ ധാരാളമായി കഴിക്കണം.

കൂട്ടത്തില്‍ വെള്ളം അധികമായി കുടിക്കുന്നതും പ്രയോജനം ചെയ്യും.

ഇതിലെല്ലാമുപരി മുടിയില്‍ കെമിക്കലുകള്‍ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...