നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസ്; അന്വേഷണം ആരംഭിച്ചു

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസില്‍ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

കഴിഞ്ഞ നവംബറില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ നിർദേശപ്രകാരം എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. അതേസമയം കേസില്‍ മുൻകൂർ ജാമ്യത്തിനായി നിവിന്‍ പോളി കോടതിയെ സമീപിച്ചേക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് കേസിലെ ഒന്നാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും നാലും അഞ്ചും പ്രതികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

Leave a Reply

spot_img

Related articles

കാന്താര 2 സിനിമാ സെറ്റില്‍ മലയാളിയായ നടൻ മരിച്ചു

കാന്താര ചാപ്‌ടർ വണ്‍ (കാന്താര 2) സിനിമാ സെറ്റില്‍ മലയാളിയായ നടൻ മരിച്ചു. തൃശൂർ സ്വദേശി വിജു വി കെയാണ് മരിച്ചത്. ഋഷഭ് ഷെട്ടി...

ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരായ കേസുകൾ അവസാനിപ്പിക്കും

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ക്കുപിന്നാലെ പ്രമുഖ നടന്മാര്‍ക്കെതിരെയുള്ള നിയമനടപടികളും അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരായ ബലാത്സംഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇരുവര്‍ക്കുമെതിരെ തെളിവൊന്നുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ...

മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് നോട്ടീസ്

മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്.14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.മരട് പൊലീസാണ് നോട്ടീസ് നൽകിയത്....

അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. മെയ് 31 ന് നടന്ന അഡ്ഹോക്...