ആരോപണങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ കേരള പൊലീസിനു കഴിയും: പി വി അൻവർ

പോലീസ് സേനയ്ക്ക് എതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്താനാവുമെന്ന് പി വി അൻവർ എംഎൽഎ.അന്വേഷണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിനാൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ ആ ഘട്ടത്തിൽ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്. ബാക്കി കാര്യം സർക്കാരും പാർട്ടിയും തീരുമാനിക്കും.” അൻവർ പറഞ്ഞു.

പാർട്ടി സെക്രട്ടറിയെ കണ്ട് പരാതി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.വി.അൻവർ പുലിയിൽനിന്ന് എലിയായി എന്ന പ്രചാരണങ്ങളോടുള്ള മറുപടി ഇങ്ങനെ: “എലി അത്ര മോശം ജീവിയല്ലല്ലോ. ഒരു വീട്ടിൽ എലി ഉണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകും. അൻവർ കീഴടങ്ങി, മുങ്ങി, എലിയായി എന്നൊക്കെ വാർത്തയുണ്ട്. അത് കുഴപ്പമില്ല. എലിയായാലും പൂച്ചയായാലും ഉയർത്തിയ വിഷയവുമായി സമൂഹത്തിനു മുന്നിലുണ്ടാകും”- അൻവർ വ്യക്തമാക്കി.

എഡിജിപി എം.ആർ അജിത് കുമാറിനെ സ്ഥഥാനത്തുനിന്നും മാറ്റാതെ അനേഷണം നടക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ: എഡിജിപിയെ മാറ്റുന്ന കാര്യം സർക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. അന്തസ്സുള്ള പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയുമാണ്. ഹെഡ് മാസ്റ്റർക്ക് എതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത് എന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....