അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയി; അയൽവാസി അറസ്റ്റിൽ

വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പൊലീസിന്റെ പിടിയിലായി.

ഹരിപ്പാട് കരുവാറ്റ വടക്കു മണക്കാടൻ പള്ളിപ്പടിയിൽ ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി സരസമ്മയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാൽ പവനോളം സ്വർണം കൈക്കലാക്കി എന്നാണ് പൊലീസ് പറയുന്നത്.

വീട്ടുകാർ മടങ്ങി എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതായി തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിൽ വെച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്.

തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

മോഷണം നടന്ന വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അയൽവാസിയായ സരസമ്മയെ സംശയമുള്ളതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു.

ചൊവ്വാഴ്ച്ച രാവിലെ മോഷണം പോയതിൽ അഞ്ച് പവൻ സ്വർണം വീടിന്റെ മുന്നിൽ നിന്നും കവറിൽ ആക്കിയ നിലയിൽ തിരികെ കിട്ടിയിരുന്നു.

മുക്കാൽ പവന്റെ വള മാത്രമാണ് നഷ്ടമായിരുന്നത്.

തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സരസമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

മുക്കാൽ പവൻ വള പണയം വെക്കുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു.

ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...