ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നതോടെ ഓണം എന്ന ദേശീയ ഉത്സവം ആഘോഷിക്കാൻ നാടുണർന്നു പൂവിളികൾ ഉയരുന്നു പൂത്തുമ്പികൾ പാറി പറക്കുന്നു തൃശ്ശൂരിൽ പൂങ്കുന്നത്തുള്ള ഹർഷയും ഓണത്തിനായി കാത്തിരിക്കുകയാണ്.

ഈ ഓണത്തിന് ഹർഷയുടെ മനസ്സ് സന്തോഷിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്..ഹർഷ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടിരിക്കുന്നു.ഒരു സിനിമ ഒരുപാട് ആഗ്രഹിച്ചതാണ്…അത് ഇപ്പോൾ സഫലമാകുന്നതിന്റെ സന്തോഷങ്ങളിലാണ് ഹർഷ.മോഡലിംഗ്,ആഡ് ഫിലിം, രംഗത്ത് സജീവമായി നിൽക്കുമ്പോഴും സിനിമ യിലേക്കുള്ള ചവിട്ടു പടിയാണ് ഈ ജോലികൾ എന്നറിയാമായിരുന്നു.മലയാളം സിനിമയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും ഇപ്പോൾ വന്നു ചേർന്നത് തമിഴ് സിനിമ യാണ്.അതുകൊണ്ട് ആദ്യം വന്ന വണ്ടിയിൽ തന്നെ കയറുന്നു….

ഈ പുതിയ വാർത്ത ഈ ഓണക്കാലത്തു പുറത്തു പറയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഹർഷ പറയുന്നു.പുതിയ ഒന്ന് രണ്ടു മലയാളം സിനിമ യുടെയും ഓഫറുണ്ട്..അത് ഡിസ്കഷനിൽ ഇരിക്കുന്നതേയുള്ളു.കമിറ്റ് ചെയ്തിട്ടില്ല…ഭാഷ ഏതായാലും കുറച്ചു സിനിമയിൽ അഭിനയിച്ച് ഒരു നല്ല പേര് നേടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ഹർഷ കൂട്ടിച്ചേർത്തു.

