ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത.
തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും ജസ്റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, പി. ഗോപിനാഥ് എന്നവരുടെ ബഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.
മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുമ്പോഴാ യിരുന്നു ഹൈക്കോടതിയുടെ പരാമർശം. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.