പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

പിപി ദിവ്യ പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് സൂചന.ആത്മഹത്യാ പ്രേരണക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ദിവ്യയ്ക്ക് നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ അന്വേഷണ സംഘത്തോട് സഹകരിക്കുമെന്ന് സൂചന. സിപിഎമ്മും കീഴടങ്ങാന്‍ ദിവ്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോർട്ട്.

ദിവ്യയ്‌ക്കെതിരെ ഗൗരവത്തിലുള്ള പാര്‍ട്ടി നടപടിയും വരും. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച്‌ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഈ കേസില്‍ ദിവ്യയ്ക്ക് എതിരാണ്. ദിവ്യയ്‌ക്കെതിരെ നടപടിയും അറസ്റ്റും ഉണ്ടാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...