അവസാനം ശ്വാസം വരെ തൻ്റെ പ്രവർത്തനം പാർട്ടിക്കു വേണ്ടി; സി പി ഐ ജന. സെക്രട്ടറി ഡി രാജ

അവസാനം ശ്വാസം വരെ തൻ്റെ പ്രവർത്തനം പാർട്ടിക്കു വേണ്ടി ആയിരിക്കുമെന്നു സി പി ഐ ജന. സെക്രട്ടറി ഡി രാജ. സർക്കാർ ജോലി അടക്കം വേണ്ടെന്നു വച്ചാണ് പാർട്ടിയിൽ ചേർന്നത്.ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകളോട് പ്രതികരിക്കുന്നില്ലെന്നും ഡി രാജ അറിയിച്ചു. മോദി സർക്കാരിനെതിരെ യോജിച്ച പോരാട്ടത്തിന് ചർച്ച നടക്കും. ഇന്ത്യ സഖ്യത്തിൽ പരിഹരിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. കോൺഗ്രസ് മറ്റു പാർട്ടികളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാാൻ തയ്യാറാകണം. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുമോ എന്നത് പിന്നെ ചർച്ച ചെയ്യുമെന്ന് പറഞ്ഞ ഡി രാജ രാഹുൽ ഉന്നയിക്കുന്ന വോട്ട് കൊള്ള ഗൗരവമേറിയ വിഷയമാണെന്നും പറഞ്ഞു.നാളെ മുതലാണ് സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...